'രാഹുലിൻ്റെ ശരീരഭാരം വെറും ഏഴ് കിലോ മാത്രം'; കുട്ടിയെ പരിപാലിക്കുന്നതിൽ മാതാപിതാക്കൾക്ക് ജാഗ്രത കുറവുണ്ടായോയെന്ന് സംശയം

വൃത്തിഹീനമായ സാഹചര്യത്തിലാണ് രാജേഷും കുടുംബവും താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Investigation into the death of a two-year-old in Alappuzha
ആലപ്പുഴയിലെ രണ്ട് വയസുകാരൻ്റെ മരണത്തിൽ അന്വേഷണം
Published on: 
Updated on: 

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. പോഷകാഹാര കുറവാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുട്ടിയെ പരിപാലിക്കുന്നതിൽ മാതാപിതാക്കൾക്ക് ജാഗ്രത കുറവ് ഉണ്ടായോയെന്ന് അന്വേഷിക്കും.

ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് സാധാരണയായി 12 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് രാഹുലിന് വെറും 7 കിലോ മാത്രമാണ് ഭാരം ഉണ്ടായിരുന്നത്. കുട്ടിക്ക് കടുത്ത രക്തക്കുറവും വിളർച്ചയും ഉണ്ടായിരുന്നതായും മതിയായ പരിചരണവും ആഹാരവും ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

Investigation into the death of a two-year-old in Alappuzha
"ഉമ്മൻചാണ്ടിയോടുള്ള നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടി കൊണ്ടല്ല" നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പിതാവ് രാജേഷ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മ താര ഏഴാമത്തെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്താണ് വീട്ടിൽ പിതാവിനൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് മരണപ്പെടുന്നത്.

ഈ ദമ്പതികളുടെ മറ്റൊരു കുഞ്ഞും മുൻപ് സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വീട്ടിലുണ്ടായിരുന്ന ബാക്കി കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വൃത്തിഹീനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന അഞ്ച് കുട്ടികളെയും അമ്മയേയും നേരത്തെ ഗാന്ധി ഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. തൻ്റെ മണ്ഡലത്തിൽ ഉണ്ടായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Investigation into the death of a two-year-old in Alappuzha
"ഒന്നും മറന്നിട്ടില്ല വിജയാ"; ഉമ്മൻചാണ്ടിയെ അനുകൂലിച്ച് കോട്ടയത്ത് ഫ്ളക്സ് ബോർഡുകൾ
News Malayalam 24x7
newsmalayalam.com