നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
Investigation report on the Mundathikkode fireworks tragedy submitted
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അനുവദിച്ചതിലും കൂടുതല്‍ അളവില്‍ സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

15 കിലോ സ്ഫോടനവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാൽ കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തി. കൂടാതെ നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് വെടിമരുന്നു നിര്‍മ്മാണത്തില്‍ ഉപയോഗിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി.

Investigation report on the Mundathikkode fireworks tragedy submitted
അഭിറാമിനെ ആക്രമിക്കുമെന്ന് കാട്ടി ഒന്നാം പ്രതി പെൺകുട്ടിക്ക് മഴുവിൻ്റെ ചിത്രം അയച്ചിരുന്നു; ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്

2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്‌ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. നാൽപ്പത് പേർക്ക് പരിക്കേറ്റിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരാണ് റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്.

Investigation report on the Mundathikkode fireworks tragedy submitted
"വൈദ്യുതി പ്രതിസന്ധിക്ക് മറവിൽ വൻ അഴിമതി"; കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിക്കുന്നുവെന്ന് പിണറായി വിജയൻ