കോഴിക്കോട്: സമസ്തയുടെ മുൻ ഉപാധ്യക്ഷമായിരുന്ന സി.എം.അബ്ദുല്ല മൗലവി (ചെമ്പരിക്ക ഖാസി)യുടെ മരണവുമായി ബന്ധപ്പെട്ട് ഹക്കിം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിൻ്റെ ചുമതല.
കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോർഡിനേഷൻ്റെ ജനറൽ സെക്രട്ടറിയായ ഹക്കീം ഫൈസി ആദൃശ്ശേരി. കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഹക്കിം ഫൈസി ആദൃശ്ശേരി പരാമർശം നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് പല തെളിവുകളും കൈയ്യിൽ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പ്രസ്താവനയ്ക്ക് പിന്നാലെ സമസ്തയ്ക്കുള്ളിലെ ലീഗ് വിരുദ്ധ പക്ഷം ഇതുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരുന്നു. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു.
2010 ഫെബ്രുവരി 15നാണ് സി. എം. അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ, ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെയാണ് കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണ ചുമതല നൽകി കൊണ്ട് ഉത്തരവിറക്കിയത്.