

തിരുവനന്തപുരം : ഇരിട്ടിയില്‍ 10 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ശോഭയുടെ രണ്ട് കുട്ടികളുടെ സംരക്ഷണമേറ്റടുത്ത തൃശൂര്‍ വെസ്റ്റ് സിഐ എസ്. അന്‍ഷാദിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. അന്‍ഷാദ് ഇരിട്ടി എസ്ഐ ആയിരിക്കെ ആണ് ശോഭ കൊല്ലപ്പെട്ടത്. ഇവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടത്തിയത്.
കൊല്ലപ്പെട്ട ശോഭയുടെ രണ്ട് മക്കളെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയത് അന്‍ഷാദ് ആയിരുന്നു. ഇവരുടെ തുടര്‍സംരക്ഷണവും വിദ്യാഭ്യാസവും ഇന്നും അന്‍ഷാദ് നിര്‍വഹിക്കുന്നുണ്ട്. കേസില്‍ നിര്‍ണായകമായതും ഈ കുട്ടികളുടെ സാക്ഷി മൊഴികളാണ്.
തലശ്ശേരി കോടതിയും അന്‍ഷാദിനെ അഭിനന്ദിച്ചിരുന്നു.
കേസില്‍ പ്രതിയായ മഞ്ജുനാഥിനെ ഇന്ന് കോടതി ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശോഭയുടെ പങ്കാളിയായിരുന്നു പ്രതി. അന്ശാദിന് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് വിധി തീര്‍പ്പാക്കുന്ന വേളയില്‍ കോടതി ആവശ്യപ്പെട്ടിരുന്നു.