തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് വ്യാപക ക്രമക്കേട്; താത്കാലിക നിയമന രേഖകൾ പുറത്ത്

ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർക്ക് സ്ഥിരനിയമനം നടത്തിയതായും രേഖകൾ...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് വ്യാപക ക്രമക്കേട്; താത്കാലിക നിയമന രേഖകൾ പുറത്ത്
Source: Files
Published on
Updated on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്നത് വ്യാപക താത്കാലിക നിയമനങ്ങൾ. വിവാദമായ സ്വർണപ്പാളി കേസ് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വിജിലൻസ് ഓഫീസിൽ വരെ ഇത്തരത്തിൽ നിയമനങ്ങൾ നടന്നതിന്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർക്ക് സ്ഥിരനിയമനം നടത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. താൽക്കാലിക ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താൻ കഴിയൂ എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് ബോർഡിലെ ഈ ചട്ടലംഘനം.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് വ്യാപക ക്രമക്കേട്; താത്കാലിക നിയമന രേഖകൾ പുറത്ത്
പാര്‍ട്ടി ശാസന തള്ളാതെ എം.വി. ഗോവിന്ദന്‍; "വീണയുടെയോ മറ്റാരുടെയെങ്കിലുമോ തെറ്റായ പ്രവണതകളെ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ട കാര്യമില്ല"

സാധാരണ ഗതിയിൽ ദേവസ്വം ബോർഡിലേക്ക് നിയമനം നടക്കുന്നത് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ്. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ നിശ്ചിത കാലയളവിലേക്ക് ദേവസ്വം ബോർഡ് നിയമിക്കാറുണ്ട്. അത്തരത്തിൽ 53 ജീവനക്കാരെയാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിയമനം നടത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ഓഫീസിലെ പ്യൂൺ മുതൽ ഓഫീസ് അസിസ്റ്റൻ്റുമാരുടെ തസ്തിക വരെ നീളുന്നതാണ് നിയമനങ്ങളെന്നും കണ്ടെത്തൽ. രഹസ്യ സ്വഭാവമുള്ള ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിൽ വരെ താത്കാലിക ജീവനക്കാരെ നിയമിക്കുകയാണ് ഉണ്ടായിരിക്കുന്നതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

Related Stories

"നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു"; മന്ത്രി കെ.എം. ഷാജിയുടെ ആഡംബര വാഹന ഉപയോഗത്തിൽ മുസ്ലീം ലീഗിൽ അതൃപ്തി
പ്രതിപക്ഷ ഉപനേതൃപദവി തർക്കം: നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ പക്വത കാണിക്കണമെന്ന് എൻ. അരുൺ, ആപത്ത് കാലത്ത് വിലപേശുന്നുവെന്ന് സിപിക്കെതിരെ ഡിവൈഎഫ്ഐ
നടൻ ധനുഷ്
The negligence of the Travancore Devaswom Board paved the way for the ghee riots in Sabarimala
News Malayalam 24x7
newsmalayalam.com