കൊല്ലത്ത് ആർഎസ്പി- കോൺഗ്രസ് ബന്ധം ഉലയുന്നു?

ഷിബു ബേബി ജോണുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
കൊല്ലത്ത് ആർഎസ്പി- കോൺഗ്രസ് ബന്ധം ഉലയുന്നു?
Published on
Updated on

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചവർക്ക് ആർഎസ്പി അംഗത്വം നൽകിയതിൽ കടുത്ത വിയോജിപ്പുമായി കോൺഗ്രസ്. ആർഎസ്പി മുന്നണി മര്യാദ പാലിച്ചില്ലെന്ന് യുഡിഎഫ് ചെയർമാൻ കെ.സി.രാജൻ ആരോപിച്ചു.

പക്വതയില്ലാത്ത സമീപനമാണ് ആർഎസ്പിയുടേത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിചതച്ചവർക്ക് ആർഎസ്പിയിൽ അംഗത്വം നൽകിയത് നീതികരിക്കാനാകില്ല. സംസ്ഥാന യുഡിഎഫ് കൺവീനറെ വിഷയം ധരിപ്പിക്കും. ഷിബു ബേബി ജോണുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും പരാതി നൽകി. കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തിയാണിത്. തന്നെയടക്കം കൊലപ്പെടുത്താൻ ശ്രമിച്ചവർ മുന്നണിയിൽ ചേക്കേറുന്നത് അപമാനകരമാണ്. ആർഎസ്പി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് യൂത്ത് കോൺഗ്രസുകാരാണ്. ആർഎസ്പി നേതൃത്വത്തെ പരാതി അറിയിച്ചെങ്കിലും അവഗണിക്കുകയാണ് ചെയ്തത്. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com