
വയനാട് ഉരുൾപൊട്ടലിൽ ജീവിതം പ്രതിസന്ധിയിലായ കുടുംബങ്ങൾക്കായി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയെക്കുറിച്ച് ഗുണഭോക്താക്കളുടെ അഭിപ്രായമെന്താണ്? പദ്ധതികളില്‍ ഗുണഭോക്താക്കള്‍ തൃപ്തരാണോ? പറഞ്ഞ സമയത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമോ? കേന്ദ്ര സര്‍ക്കാരിന്റെ സമീപനം എങ്ങനെ? ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ന്യൂസ് മലയാളം 24X7. ചൂരൽമല - മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാർ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 402 പേരുമായി സംസാരിച്ച് തയ്യാറാക്കിയ പദ്ധതി പുരോഗതിയിലുള്ള അഭിപ്രായ സർവേയാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.
ദുരന്തബാധിതരെ മൂന്നായി തരം തിരിച്ചാണ് സർക്കാർ പുനരധിവാസ പദ്ധതി തയ്യാറാക്കിയത്. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 246 കുടുംബങ്ങൾ, ദുരന്തബാധിത പ്രദേശത്ത് റെഡ് സോണിലെ വാസയോഗ്യമല്ലാത്ത സ്ഥലത്ത് ഉണ്ടായിരുന്ന 87 കുടുംബങ്ങൾ, റെഡ് സോൺ അല്ലെങ്കിലും ചൂരൽമല- മുണ്ടക്കൈ പ്രദേശത്ത് വാസയോഗ്യമല്ലാത്ത സ്ഥലത്ത് ഉണ്ടായിരുന്ന 73 കുടുംബങ്ങൾ.... ന്യൂസ് മലയാളം 24X7 കോഴിക്കോട് റീജിയണൽ ചീഫ് പ്രസാദ് ഉടുമ്പിശേരിയുടെ നേതൃത്വത്തിൽ 11 റിപ്പോർട്ടർമാരാണ് വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചത്.
402 പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവരില്‍ 329 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചു.
1. വയനാട് ദുരന്ത പുനരധിവാസ പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമാണോ ?
തൃപ്തരാണ് - 56.83%
തൃപ്തരല്ല - 31.31%
ഭാഗികമായി തൃപ്തി- 11.85%
2. 300 രൂപ ദിവസബത്തയടക്കം സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ യഥാക്രമം കിട്ടിയോ?
ലഭിച്ചു - 88.75%
ലഭിച്ചില്ല -11.24%
3. വീട് നിർമാണം ഡിസംബറിൽ പൂർത്തിയായി ജനുവരിയിൽ കൈമാറും എന്ന വാഗ്ദാനം പാലിക്കുമെന്ന് കരുതുന്നുണ്ടോ?
ഉണ്ട് - 23.10%
ഇല്ല - 68%
അറിയില്ല- 8.81%
4. വയനാട് ദുരന്തബാധിതരെ കേന്ദ്ര സർക്കാർ കരുണാപൂർവം പരിഗണിച്ചുവെന്ന് കരുതുന്നുണ്ടോ?
പരിഗണിച്ചു- 11.24%
പരിഗണിച്ചില്ല - 80.24%
അറിയില്ല - 08.51%
Option 2 (സർക്കാർ നൽകുന്ന വീടിന് പകരം സന്നദ്ധ സംഘടനകൾ നിർമിക്കുന്ന വീട് തെരഞ്ഞെടുത്തവരാണ് ഓപ്ഷൻ 2 ) അവരോട് പ്രത്യേക ചോദ്യം .
5. സർക്കാർ ടൗൺഷിപ്പിന് പകരം പുറത്ത് വീട് വാങ്ങാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോഴും കരുതുന്നുണ്ടോ?
ശരിയായ തീരുമാനം- 94.59%
തെറ്റായ തീരുമാനം-5.4%