കൊച്ചി: പള്ളി തർക്കത്തിൽ സർക്കാർ ഓർഡിനൻസ് താമസിക്കുന്നതിൽ ആശങ്കയില്ലെന്ന് യാക്കോബായ സഭ അധ്യക്ഷൻ ആബൂൺ മോർ ബാസേലിയോസ് ജോസഫ് ബാവ. പൊലിസ് സംരക്ഷണത്തിൽ പള്ളികൾ പിടിച്ചെടുക്കുന്നത് നീതി കേടാണ്. ഓർഡിനൻസ് ഇറക്കിയാൽ എല്ലാവർക്കും നല്ലതായിരിക്കും. രണ്ടു സഭക്കും ദോഷമല്ലാത്ത രീതിയിലുള്ള തീരുമാനം ഉണ്ടാകേണ്ടതാണ്. സർക്കാർ അനുകൂല നിലപാട് എടുക്കും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് ബാവ പറഞ്ഞു.
സഭയുടെ ദുർബല നിമിഷത്തിൽ കൂടെ നിന്നവരെ മറക്കില്ലെന്നും യാക്കോബായ ആബൂൺ മോർ ബാസേലിയോസ് ജോസഫ് ബാവ. സഭയ്ക്ക് നീതി ഉറപ്പാക്കിതരുന്ന ഭരണാധികാരികൾ വിലമതിക്കപ്പെടും. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമത ഇല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഇഷ്ടമാണ്. സഭയിലെ വിശ്വാസികൾക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ടെന്നും മോർ ബാസേലിയോസ് ജോസഫ് ബാവ പറഞ്ഞു.