
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ അഹമ്മദ് അറസ്റ്റില്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റിട്ടതിനെതിരായ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷാണ് പൊലീസില്‍ പരാതി നല്‍കിയത്.
മലപ്പുറം വണ്ടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യാസീന്‍ അഹമ്മദിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.
'മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ച് ജയിച്ചവരാണ് എന്ന് പറഞ്ഞ അപകടകരമായ മുസ്ലീം വിരുദ്ധ വര്‍ഗീയ വിഷം ചീറ്റി യോഗിക്കും അമിത് ഷായ്ക്കും തുടങ്ങി എല്ലാ വര്‍ഗീയ വാദികള്‍ക്കും റഫറന്‍സുകള്‍ നല്‍കിയ, എത്രയോ മക്കളെ അനാഥരാക്കിയ പല കൂട്ടക്കൊലകള്‍ക്കും നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി വിഎസ് കേരളം ഇസ്ലാമിക രാജ്യമാവാന്‍ കാത്തു നില്‍ക്കാതെ പടമായി. ആദരാഞ്ജലികള്‍. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയ വാദി തന്നെ,' എന്നായിരുന്നു യാസീന്‍ അഹമ്മദിന്റെ പോസ്റ്റ്.
അതേസമയം വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരൂര്‍ നെടുംപറമ്പ് സ്വദേശി അനൂപ് .വി യെ ആണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.