സാമ്പത്തിക തർക്കം; കോട്ടയത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി

രാമപുരം ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന് നേരെയാണ് ആക്രമണമുണ്ടായത്
രാമപുരത്തെ കണ്ണനാട്ട് ജ്വല്ലറി
രാമപുരത്തെ കണ്ണനാട്ട് ജ്വല്ലറി Source: News Malayalam 24x7
Published on

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന് നേരെയാണ് ആക്രമണമുണ്ടായത്. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമപുരത്തെ കണ്ണനാട്ട് ജ്വല്ലറി
"സിപിഐഎം എല്‍‌സി സെക്രട്ടറി പലവട്ടം ഭീഷണിപ്പെടുത്തി"; നൂറനാട് വീട്ടിൽ നിന്ന് കുടുംബത്തെ ഇറക്കിവിട്ട സംഭവത്തില്‍ സ്ഥലം ഉടമ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com