തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പു ഫലത്തിനുപിറകെ നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി. കേരള കോൺഗ്രസിന് ഒറ്റ നിലപാടാണെന്നും അത് ഇടതുപക്ഷത്തിനൊപ്പമാണെന്നും, ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികരണത്തിനിടെ ജോസഫ് ഗ്രൂപ്പിനെ പരിഹസിക്കുകയും ചെയ്തു.
പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നായിരുന്നു പരാമർശം. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്താണെന്നും ആരും വെള്ളം കോരാൻ വരേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.