"ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രത്യേക പരാമർശമില്ല"; ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒഴിവാക്കാൻ കഴിയാത്ത പരിപാടികൾ ഉള്ളത് കൊണ്ടാണ് എൽഡിഎഫിൻ്റെ സമരപരിപാടിയിൽ പങ്കെടുക്കാത്തത് എന്നും ജോസ് കെ. മാണി പറഞ്ഞു.
Jose K Mani
Published on
Updated on

തിരുവനന്തപുരം: മുന്നണിമാറ്റ അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ജോസ് കെ. മാണി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾക്ക് കേരള കോൺഗ്രസ് എമ്മുമായി ഒരു ബന്ധവുമില്ല എന്ന് മാത്രം പറഞ്ഞൊഴിഞ്ഞാണ് ജോസ് കെ. മാണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. എൽഡിഎഫിൻ്റെ സമരപരിപാടിയിൽ പങ്കെടുക്കാത്തത് ഒഴിവാക്കാൻ കഴിയാത്ത പരിപാടികൾ ഉള്ളത് കൊണ്ടായിരുന്നു എന്നും പോസ്റ്റിൽ വിശദീകരണം നൽകിയിട്ടുണ്ട്.

Jose K Mani
കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചുഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com