ഒടുവിൽ കോൺഗ്രസിന് വഴങ്ങി ജോസഫ് വിഭാഗം; മോൻസ് ജോസഫിനെ മന്ത്രിയാക്കാൻ തീരുമാനം

ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടന് നൽകിയേക്കും...
ഒടുവിൽ കോൺഗ്രസിന് വഴങ്ങി ജോസഫ് വിഭാഗം; മോൻസ് ജോസഫിനെ മന്ത്രിയാക്കാൻ തീരുമാനം
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിൽ കോൺഗ്രസിന് വഴങ്ങി ജോസഫ് വിഭാഗം. ഒരു മന്ത്രി മാത്രം മതിയെന്ന് അംഗീകരിച്ചു. ഉഭയകക്ഷി ചർച്ചയിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനെ മന്ത്രിയാക്കാൻ തീരുമാനമായി. മോൻസ് ജോസഫിന് ജലവിഭവ വകുപ്പോ കൃഷി വകുപ്പോ നൽകിയേക്കും. ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടന് നൽകിയേക്കും.

ഒടുവിൽ കോൺഗ്രസിന് വഴങ്ങി ജോസഫ് വിഭാഗം; മോൻസ് ജോസഫിനെ മന്ത്രിയാക്കാൻ തീരുമാനം
അനിശ്ചിതത്വം ഒഴിഞ്ഞു; അഞ്ച് മന്ത്രിസ്ഥാനം ഉറപ്പിച്ച് മുസ്ലീം ലീഗ്

രണ്ട് മന്ത്രിമാരെ നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേരത്തെ തന്നെ ജോസഫ് വിഭാഗത്തെ അറിയിച്ചതാണ്. എന്നാൽ, രണ്ട് മന്ത്രിമാർ തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞിരുന്നത്. എട്ട് സീറ്റിൽ മത്സരിച്ച് ഏഴ് സീറ്റിൽ ജയിച്ച് കയറി വന്ന തങ്ങൾക്ക് രണ്ട് മന്ത്രി സ്ഥാനത്തിൽ അവകാശവാദം ഉന്നയിക്കാം എന്നാണ് ജോസഫ് വിഭാഗം പറഞ്ഞിരുന്നത്.

വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്ന് അൽപ്പസമയത്തിനകം അറിയാം. ഗവർണറെ കണ്ട് അന്തിമ പട്ടിക കൈമാറും.

News Malayalam 24x7
newsmalayalam.com