
അടുത്ത കാലത്തുണ്ടായ ഏറ്റവും ഹീനമായ കുറ്റകൃത്യം, ബലാല്‍സംഗവും കൊലപാതകവും, നടത്തിയ ഒരുത്തന്‍, ചെയ്ത കുറ്റകൃത്യത്തില്‍ ഒരു ഖേദവുമില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന കൊടും ക്രിമിനല്‍, അതീവ സുരക്ഷാ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് വിശ്വസിക്കാന്‍ സമയമെടുത്തെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. വാര്‍ത്ത കേട്ട് താന്‍ ശരിക്കും പേടിച്ചിരിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
പിടിച്ചു എന്നത് ആശ്വാസമാണെങ്കിലും എന്താണ് നടന്നത്, എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ജയില്‍ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടുകാരോട് വിശദീകരിക്കണം. ഉദ്യോഗസ്ഥന്മാരുടെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കാന്‍ എന്ത് ചെയ്യണോ അത് ചെയ്യണമെന്നും കെ.ജെ. ജേക്കബ് പറയുന്നു.
ആ സിസ്റ്റം മൊത്തം വളയാതെ ഒരു കമ്പി മാത്രം വളച്ചു/പൊട്ടിച്ചു ഒരുത്തനു അവിടെനിന്നു രക്ഷപ്പെടുക അസാധ്യമാണ്. ഇതില്‍ കുറ്റക്കാരുണ്ട്. കൃത്യമായ അന്വേഷണവും നടപടിയും വേണമെന്നും കെ.ജെ. ജേക്കബ് പറയുന്നു.
ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മതില്‍ ചാടി രക്ഷപ്പെട്ട പ്രതി തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു ഒളിച്ചിരുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുറത്തു പറഞ്ഞാല്‍ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും ഉണ്ണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിലെ കിണറില്‍ നിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞെട്ടി, ശരിക്കും പേടിച്ചിരിക്കുന്നു.
അടുത്ത കാലത്തുണ്ടായ ഏറ്റവും ഹീനമായ കുറ്റകൃത്യം, ബലാല്‍സംഗവും കൊലപാതകവും, നടത്തിയ ഒരുത്തന്‍, ചെയ്ത കുറ്റകൃത്യത്തില്‍ ഒരു ഖേദവുമില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന കൊടും ക്രിമിനല്‍, അതീവ സുരക്ഷാ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് വിശ്വസിക്കാന്‍ സമയമെടുത്തു. അവനെ എത്രയും വേഗം പിടിക്കണം. മനുഷ്യര്‍ക്ക് പേടിച്ചു ജീവിക്കാന്‍ വയ്യ.
ആ സിസ്റ്റം മൊത്തം വളയാതെ ഒരു കമ്പി മാത്രം വളച്ചു/പൊട്ടിച്ചു ഒരുത്തനു അവിടെനിന്നു രക്ഷപ്പെടുക അസാധ്യമാണ്. ഇതില്‍ കുറ്റക്കാരുണ്ട്. കൃത്യമായ അന്വേഷണവും നടപടിയും വേണം.
എന്താണ് നടന്നത്, എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ജയില്‍ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടുകാരോട് വിശദീകരിക്കണം. ഉദ്യോഗസ്ഥന്മാരുടെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കാന്‍ എന്ത് ചെയ്യണോ അത് ചെയ്യണം.
nb: പിടിച്ചു. അത്രയും ആശ്വാസം