"പാരിയത്ത്കാവിൽ പ്രകോപനപരമായി ഇടപെട്ടു"; പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി

മനുഷ്യത്വപരമായി ഇടപെടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
K A Thulasi
കെ.എ. തുളസി, പിന്നാക്ക ക്ഷേമ മന്ത്രി
Published on
Updated on

കൊച്ചി: മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസിന് എതിരെ പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി. മനുഷ്യത്വപരമായി ഇടപെടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ ഈ വിഷയത്തിൽ പൊലീസ് പ്രകോപനപരമായി ഇടപെട്ടു എന്ന് മന്ത്രി വിമർശിച്ചു. വിഷയം ആളിക്കത്തിക്കുന്നതിന് പകരം കുടുംബങ്ങൾക്ക് ആശ്വാസം എത്തിക്കണമെന്നും കെ.എ. തുളസി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയാണ് എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുംചേർത്ത് പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.

കുടിയൊഴിപ്പിക്കലിന് എത്തിയ പൊലീസുകാരെയും ഉദ്യോഗസ്ഥരേയും പ്രദേശവാസികൾ തടഞ്ഞതോടെ സംഭവസ്ഥലം സംഘർഷഭരിതമായിരുന്നു. കൂടാതെ പൊലീസ് ജലപീരങ്കിയടക്കമുള്ളവ പ്രദേശവാസികൾക്ക് നേരെ പ്രയോഗിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com