"തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് നന്ദി"; ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറിനിൽക്കുന്നതെന്ന് ബാബു അറിയിച്ചു.
"തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് നന്ദി"; ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു
Published on
Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.ബാബു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണ് എന്നും, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറിനിൽക്കുന്നത് എന്നും ബാബു അറിയിച്ചു. ഏഴ് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അതിൽ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്. മത്സരിക്കാൻ ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി.

"തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് നന്ദി"; ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു
ചേലക്കരയില്‍ ജയന്തി രാജൻ? കോങ്ങാട് കെ.എ. തുളസി? സീറ്റ് മാറ്റം ചര്‍ച്ച ചെയ്ത് ലീഗും കോണ്‍ഗ്രസും

തൃപ്പൂണിത്തുറ കോൺഗ്രസിന് ഇപ്പോഴും വിജയ സാധ്യതയുള്ള മണ്ഡലമാണ്. ഇക്കുറി ഭരണമാറ്റം വരുമ്പോൾ തൃപ്പൂണിത്തുറയിൽ നിന്നുള്ള അംഗം സർക്കാരിനെ പിന്തുണയ്ക്കാൻ ഉണ്ടാകും. പകരക്കാരനായി താൻ ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. നേതൃത്വത്തിൽ ചിലർ അഭിപ്രായം തേടിയിരുന്നു എന്നും ബാബു പറഞ്ഞു. ശബരിമല വിഷയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രമല്ല വിശ്വാസികളെ മുഴുവൻ ബാധിക്കുന്ന ഒന്നാണ്. തൃപ്പൂണിത്തുറയിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ് എന്നും ബാബു കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com