പത്തനംതിട്ട: ഉന്നതതലയോഗത്തിൽ ശബരിമല മാസ്റ്റർ പ്ലാനിൽ ചർച്ച നടന്നതായി ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ. അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ പരിശോധനയക്കായി ഈ മാസം 27 നും 29 നുമായി ആർക്കിടെക്റ്റർമാർ എത്തുമെന്നും ജയകുമാർ അറിയിച്ചു. സ്പോൺഷർഷിപ്പിൽ ഇടനിലക്കാർ വേണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു യോഗം ചേരുന്നതെന്ന് കെ. ജയകുമാർ പറഞ്ഞു. മാസ്റ്റർപ്ലാനിൽ എന്ത് ചെയ്യാമെന്ന് ചർച്ച ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ആദ്യം ചെയ്യാൻ തീരുമാനിച്ചു. നിലയ്ക്കലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അതിനായി 18 കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തു. അതുമായി മുന്നോട്ട് പോകുമെന്നും ജയകുമർ അറിയിച്ചു.
മാറ്റങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പമ്പയിൽ ചില കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുണ്ട്. പമ്പയിൽ ബയോളജിക്കൽ സ്വീവേജ് പ്ലാൻ്റ് സ്ഥാപിക്കണം. സന്നിധാനത്ത് പല ഓഫീസകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് അടുത്ത് ശുചിമുറികളുണ്ട്. ഇതൊക്കെ അവിടെ നിന്നും മാറ്റണം. അത് എളുപ്പമുള്ള കാര്യമല്ല. വലിയ പദ്ധതിയാണ്. താമസക്കാരെയൊക്കെ മാറ്റി ക്ഷേത്രത്തെ മോചിപ്പിക്കണം, എന്നീ കാര്യങ്ങളൊക്കെയാണ് പരിഗണനയിൽ ഉള്ളതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.