ആഗോള അയ്യപ്പ സംഗമം: ഓഡിറ്റർ പറഞ്ഞാലേ പൊരുത്തക്കേട് മനസിലാകൂ; പത്ത് ദിവസം കൊണ്ട് ബാക്കി കൂടി പരിഹരിക്കുമെന്ന് കെ. ജയകുമാർ

നേരത്തെ ഉള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനായിട്ടുണ്ടെന്നും കെ. ജയകുമാർ വ്യക്തമാക്കി
കെ. ജയകുമാർ
കെ. ജയകുമാർSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനത്തിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓസിറ്റർ പറഞ്ഞാലെ പൊരുത്തക്കേടുകൾ മനസിലാക്കാൻ കഴിയു. നേരത്തെ ഉള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനായിട്ടുണ്ടെന്നും കെ. ജയകുമാർ വ്യക്തമാക്കി. പ്രധാന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു. പത്ത് ദിവസം കൂടി ഉണ്ടെന്നും ആ സമയം കൊണ്ട് ബാക്കി കൂടി പരിഹരിക്കാൻ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ദേവസ്വം ബോര്‍ഡ് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. അയ്യപ്പ സംഗമത്തിന് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു. ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

കെ. ജയകുമാർ
"ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും"; തന്ത്രിയുടെ മൊഴി

വ്യക്തമായ കാരണങ്ങളില്ലാതെ അയ്യപ്പ സംഗമത്തിന്റെ ബജറ്റില്‍ മാറ്റം വരുത്തി. കണക്കിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ഓഡിറ്റര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് നേരത്തെ തന്നെ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഓഡിറ്റിനായി കൃത്യമായ ബില്ലുകളും വൗച്ചറുകളും ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നാണ് ഓഡിറ്റര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യമാണ് കോടതി വീണ്ടും ചൂണ്ടിക്കാട്ടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com