"പണം ഇല്ലാത്തതല്ല ദേവസ്വം ബോർഡിന്റെ പ്രശ്നം, കാര്യക്ഷമമായി അത് ഉപയോഗിക്കാൻ കഴിയാത്തതാണ്" : കെ. ജയകുമാർ

ഇരുപതിനായിരം രൂപയുടെ പണി 5 ലക്ഷം രൂപ ആയാലും തീരാത്ത അവസ്ഥയാണ്
കെ. ജയകുമാർ
Source: Social Media
Published on
Updated on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര ഭരണസമിതികളിലും പ്രവർത്തനങ്ങളിലും പുതിയ മാറ്റങ്ങൾ വേണമെന്ന് പ്രസിഡന്റ് കെ. ജയകുമാർ. സമയത്ത് ഒരു കാര്യം ചെയ്യാൻ പറ്റാത്തതാണ് ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ പരാജയം. പണം ഇല്ലാത്തതല്ല കാര്യക്ഷമമായി അത് ഉപയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

കെ. ജയകുമാർ
പുതുജീവനേകുക അഞ്ച് പേർക്ക്; കുഞ്ഞ് ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

ഇരുപതിനായിരം രൂപയുടെ പണി 5 ലക്ഷം രൂപ ആയാലും തീരാത്ത അവസ്ഥയാണ്. എങ്ങനെയൊക്കെയോ വന്നുപോയ സംസ്കാരമാണ്. അത് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. നേരത്തേ ഏറ്റുമാനൂരിൽ നടന്ന ദേവസ്വം ബോർഡ് യോഗത്തിൽ ജാതി വാദം ഉയർത്തി ഉദ്യോഗസ്ഥനെ വിമർശിച്ചും കെ. ജയകുമാർ പ്രതികരിച്ചിരുന്നു.

കെ. ജയകുമാർ
"മുലപ്പാലിൽ ഉപ്പുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല, റോഷി അഗസ്റ്റിൻ പറഞ്ഞത് കേരള കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം": ജോസ് കെ. മാണി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കഴകം ജീവനക്കാരായി ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളവർ മതിയെന്ന് ആവശ്യമാണ് ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ എസ് പ്രവീൺ ഉന്നയിച്ചത്. ഉദ്യോഗസ്ഥനോട് ഏത് കാലത്താണ് ജീവിക്കുന്നതെന്നായിരുന്നു എന്ന് ചോദിച്ച കെ. ജയകുമാർ, കഴക നിയമനത്തിന് നിലവിലുള്ള നടപടിക്രമങ്ങൾ പിന്തുടർന്നാൽ മാത്രം മതിയെന്നും നിർദേശം നൽകുകയായിരുന്നു.

Related Stories

വാടാനപ്പള്ളിയിൽ കെ.സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകൻ; ബോർഡ് 'സേവ് കോൺഗ്രസി'ൻ്റെ പേരിൽ
"കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പം?"; ശബരിമല ഹെലികോപ്റ്റർ വിവാദത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെ. ജയകുമാർ
"അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതികളെ അകറ്റി നിർത്തുന്നത് പ്രതിഷ്ഠയുടെ സ്വഭാവം നിലനിര്‍ത്താൻ"; ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ്
ശബരിമലയില്‍ ലിംഗവിവേചനമില്ല, യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്ക്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
News Malayalam 24x7
newsmalayalam.com