ശബരിമല; കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണം: കെ. മുരളീധരന്‍

തിരുവനന്തപുരത്തും പന്തളത്തും ഏറ്റുമാനൂരിലും സൗകര്യമൊരുക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്
ശബരിമല; കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണം: കെ. മുരളീധരന്‍
Published on: 
Updated on: 

തിരുവനന്തപുരം :ശബരിമല ദര്‍ശനത്തിന് തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന് അയച്ച കത്തിലൂടെയാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

വെര്‍ച്ച്വല്‍ ക്യൂ പരിധി കവിഞ്ഞെന്ന സാങ്കേതിക കാരണത്താല്‍ തീര്‍ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല; കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണം: കെ. മുരളീധരന്‍
ക്ലാസ് മുറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു; സംഭവം പരുതൂർ സ്കൂളിൽ

വെര്‍ച്ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്ന പരാതിയുമായി വ്രതമെടുത്ത നിരവധി ഭക്തര്‍ എത്തുന്ന സാഹചര്യമാണുള്ളത്. വെര്‍ച്ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെയും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെയും എണ്ണത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്ന് വിലയിരുത്തല്‍. വെര്‍ച്ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ചില തീര്‍ഥാടകര്‍ എത്താത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.