കാലാവധി കഴിഞ്ഞ മരുന്ന് നൽകിയോ എന്ന് വിദഗ്ധ സമിതി പറയട്ടെ; സർക്കാരിന് മുൻവിധിയില്ല: മന്ത്രി കെ. മുരളീധരൻ

കാലാവധി കഴിഞ്ഞ നിപ മരുന്ന് നൽകിയെന്ന് സഭയിൽ പറഞ്ഞത് സംശയമെന്ന് നിലപാട് തിരുത്തി ആരോഗ്യമന്ത്രി.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയോ എന്ന് വിദഗ്ധ സമിതി പറയട്ടെ; സർക്കാരിന് മുൻവിധിയില്ല: മന്ത്രി കെ. മുരളീധരൻ
Published on: 
Updated on: 

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കാലാവധി കഴിഞ്ഞ നിപ മരുന്ന് നൽകിയെന്ന് സഭയിൽ പറഞ്ഞത് സംശയമെന്ന് നിലപാട് തിരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ അന്വേഷണ ചുമതലയുള്ള വിദഗ്ധ സമിതി നിലപാട് പറയട്ടെ എന്നും, സർക്കാരിന് മുൻവിധിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ ആരോപണം നിപാ വിദഗ്ധൻ ഡോക്ടർ അനൂപ് കുമാർ തള്ളി. മന്ത്രി പറഞ്ഞ കാലയളവിൽ മരിച്ച രോഗികൾക്ക് റെംഡീസിവർ മരുന്ന് നൽകിയിട്ടില്ലെന്നും അഞ്ച് പേർക്ക് നിപ സ്ഥിരീകരിച്ചത് മരണശേഷമെന്നും ഡോക്ടർ വ്യക്തമാക്കി.

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയോ എന്ന് വിദഗ്ധ സമിതി പറയട്ടെ; സർക്കാരിന് മുൻവിധിയില്ല: മന്ത്രി കെ. മുരളീധരൻ
"നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല"; ആരോഗ്യമന്ത്രിയെ തള്ളി ഡോ. അനൂപ് കുമാർ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിപ ബാധിച്ച് മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണ്. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.