"ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി, അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി"; കെ. സുധാകരൻ

കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് ലഭിച്ചതെന്താണെന്ന് കെ സുധാകരന്‍
 "ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി, അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി"; കെ. സുധാകരൻ
Published on: 
Updated on: 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതിൽ രൂക്ഷവിമർശനവുമായി കെ.സുധാകരൻ. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് ലഭിച്ചതെന്താണെന്ന് കെ സുധാകരന്‍. ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി. അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി. സർക്കാരിന് വേണ്ടത് സ്തുതിപാഠകരെ അല്ലെന്നും കെ.സുധാകരൻ പറഞ്ഞു.

 "ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി, അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി"; കെ. സുധാകരൻ
ഖത്തറിലെ കെഎംസിസി ഓഫീസിലെ കവർച്ച; ബിജെപി നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി

"പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ വലുതാണ് ആദർശം" എന്നും സുധാകരൻ പറഞ്ഞു.

പരസ്യ പ്രതികരണങ്ങൾ വിലക്കിയ കെപിസിസി നേത്യത്വത്തെ വെല്ലുവിളിച്ചായിരുന്നു കെ. സുധാകരൻ്റെ പ്രതികരണം.'പാർട്ടിക്ക് വേണ്ടി ചോര ചിന്തിയവരെ അവർ മറന്നു' തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ് സർക്കാരിന് വെണ്ടതെന്നും സുധാകരന്റെ വീഡിയോയിൽ പറയുന്നു. അധികാരമല്ല,ആദർശമാണ് വലുതെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com