പാർട്ടിയിൽ തുടരും, അല്ലാതെ വേറെ എവിടെ പോകാനാണ്: കെ. സുധാകരൻ

പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കുമെന്നും സുധാകരൻ.
കെ. സുധാകരൻ
Published on: 
Updated on: 

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്നും അറിയിച്ച് കെ. സുധാകരൻ. കോൺഗ്രസിൽ അല്ലാതെ വേറെ എവിടെയാണ് പോകേണ്ടതെന്നും, പാർട്ടിയെ വെല്ലുവിളിക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കുമെന്നും പാർട്ടിക്ക് വിധേയനായി നിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർഥിത്വം നിഷേധിച്ചെന്ന് കരുതി പാർട്ടി വിടാനാകുമോ എന്നും സുധാകരൻ ചോദിച്ചു.

കെ. സുധാകരൻ
ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ

സുധാകരൻ്റെ നിലപാട് മയപ്പെടുത്താനായി ഖാർഗെ ഇന്ന് വൈകീട്ട് അദ്ദേഹവുമായി നേരിൽ സംസാരിച്ചിരുന്നു. എം.പിമാർ മത്സരിച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം സുധാകരനെ ഉപദേശിച്ചു. മറ്റു കാര്യങ്ങൾ രാഹുൽ ഗാന്ധി കൂടി പങ്കെടുക്കുന്ന ഒരു കൂടിക്കാഴ്ചയിൽ സംസാരിക്കാം എന്നും അദ്ദേഹം അറിയിച്ചു.

News Malayalam 24x7
newsmalayalam.com