കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ; പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സുധാകരൻ

തളിപ്പറമ്പിൽ ഗോവിന്ദന് വേണ്ടി സുധാകരൻ പ്രചാരണത്തിന് ഇറങ്ങും...
കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ; പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സുധാകരൻ
Source: News Malayalam 24x7
Published on: 
Updated on: 

കണ്ണൂർ: കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ. കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയാണ് ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയത്. സുധാകരൻ ത്രവർണ ഷാൾ അണിയിച്ചാണ് ഗോവിന്ദനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ സുധാകരൻ വാഗ്ദാനം ചെയ്തെന്ന് ഗോവിന്ദൻ അറിയിച്ചു. തളിപ്പറമ്പിൽ ഗോവിന്ദന് വേണ്ടി സുധാകരൻ പ്രചാരണത്തിന് ഇറങ്ങും.

തളിപ്പറമ്പിൽ നേരത്തെ നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റിയാണ് സിപിഐഎം വിട്ട് വന്ന ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ടി.കെ. ഗോവിന്ദൻ സ്ഥാനാർഥിയായാൽ ഒന്നിലധികം വിമതർ സ്ഥാനാർഥിയായി വരുമെന്ന ആശങ്കയാണ് പശ്ചാത്തലം. കെപിസിസി അംഗമായ കൊയ്യം ജനാർദനനോ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനോ വിമത സ്ഥാനാർഥിയായി വരാനുള്ള സാഹചര്യം തളിപ്പറമ്പിൽ നിലനിൽക്കുകയാണ്. അപ്പോഴാണ് ഒരാഴ്ച മുൻപ് സിപിഐഎം ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൻ്റെ പിന്തുണ തേടുന്ന ടി.കെ. ഗോവിന്ദൻ സ്ഥാനാർഥിയായി എത്തുന്നത്. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ മാനസികമായ പ്രശ്നമുണ്ട് എന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്ന സാഹചര്യമുണ്ട്.

കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ; പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സുധാകരൻ
"നിരസിക്കപ്പെട്ടു, കോൺഗ്രസ് പട്ടികയിൽ ആകെ പരിഗണിച്ചത് ഒൻപത് വനിതകളെ"; സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

60 വർഷത്തോളം കണ്ണൂരിൽ സിപിഐഎം നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. തളിപ്പറമ്പ് മലപ്പട്ടം, മയ്യിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഏറ്റവുമധികം കെ. സുധാകരനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച നേതാക്കളിൽ ഒരാളായിരുന്നു ടി.കെ. ഗോവിന്ദൻ.

Related Stories

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
പിണറായിക്കെതിരെ നടപടിയെടുത്താല്‍, യുഡിഎഫ് നേതാക്കള്‍ വെട്ടിലാകുമോ? സിഎംആര്‍എല്‍ ഡയറി വീണ്ടും ചര്‍ച്ചയാകുന്നു
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
MV Govindan against the Chief Minister
News Malayalam 24x7
newsmalayalam.com