Exclusive | കെ.സി. വേണുഗോപാലിനെ വാഴ്‌ത്തി പോസ്റ്റ്; സുധാകരൻ്റെ കമൻ്റ് ബോക്സിൽ നിറഞ്ഞ് വി.ഡി. സതീശൻ

കെ.സി. വേണുഗോപാൽ കേരളത്തിലെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു കെ. സുധാകരൻ്റെ പോസ്റ്റ്.
K Sudhakaran
Published on
Updated on

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യപ്പോര്. കെ. സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. കെ.സി. വേണുഗോപാൽ കേരളത്തിലെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്.

സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണെന്നും സുധാകരൻ പോസ്റ്റൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ.സി. വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത് എന്നും സുധാകരൻ പറഞ്ഞിരുന്നു.

K Sudhakaran
"പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തി"; കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് കെ. സുധാകരൻ

പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വി.ഡി. സതീശൻ്റെ അനുകൂലികൾ കമൻ്റ് ബോക്സ് കയ്യടിക്കി. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും, സുധാകരൻ്റെ പോസ്റ്റ് സതീശനെതിരെ ഉള്ള ഒളിയമ്പ് ആണെന്നുമുള്ള തരത്തിലുള്ള അഭിപ്രായവും കമൻ്റ് ചെയ്യപ്പെട്ടു.

സതീശനെ ഒതുക്കാൻ കെസിഎ കൊണ്ടുവരാൻ നിൽക്കരുത്. 🙏🏼 വി.ഡി. സതീശൻ്റെ ശക്തമായ നേതൃത്വം ആണ് യുഡിഎഫിൻ്റെ വിജയത്തിൻ്റെ തുടിപ്പ്, ആ പരിപ്പും കലവും മാറ്റി വെച്ചാളി വി.ഡി. സതീശൻ തന്നെ സിഎം, വി.ഡി. സതീശൻ വരും കേരളം വികസിക്കും, തുടങ്ങിയവയാണ് ഭൂരിഭാഗം പേരും കമൻ്റിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com