"തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ"; കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കോർ കമ്മിറ്റിയിൽ വിമർശനം

സഭയ്ക്ക് എതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോൺ ജോർജിനും യോഗത്തിൽ വിമർശനം ഉണ്ടായി...
"തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ"; കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കോർ കമ്മിറ്റിയിൽ വിമർശനം
Source: Files
Published on
Updated on

തിരുവനന്തപുരം: ബിജെപി മുതിർന്ന നേതാക്കളായ കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കോർ കമ്മിറ്റിയിൽ വിമർശനം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണ് തോൽവിക്ക് കാരണമായത്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സഭയ്ക്ക് എതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോൺ ജോർജിനും യോഗത്തിൽ വിമർശനം ഉണ്ടായി. പരാമർശങ്ങൾ അനവസരത്തിൽ ആയിരുന്നെന്ന് രൂക്ഷ വിമർശനം.

"തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ"; കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കോർ കമ്മിറ്റിയിൽ വിമർശനം
വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ്? നിർദേശിച്ച് ദേശീയ നേതൃത്വം

അതേസമയം, വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായേക്കും എന്ന് സൂചന. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്. സംസ്ഥാന അധ്യക്ഷനായതിനാൽ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് വരേണ്ടതില്ല, അതിനേക്കാൾ നല്ലത് വി. മുരളീധരനാണ് എന്ന നിർദേശമാണ് കേന്ദ്രത്തിനുള്ളത് എന്നാണ് സൂചന. ഇന്നോ നാളെയോ കേന്ദ്രത്തിൽ നിന്നാകും ഇതു സംബന്ധിച്ചുള്ള തീരുമാനം വാർത്താക്കുറിപ്പായോ വാർത്താ സമ്മേളനത്തിലോ പുറത്തുവരുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ എന്നിവരായിരുന്നു വിജയിച്ചത്.

Related Stories

'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
"മറ്റ് നേതാക്കളുമായി ചർച്ചയില്ല, തീരുമാനങ്ങൾ എടുക്കുന്നത് മൂന്നംഗ കിച്ചൻ ക്യാബിനറ്റ്"; ബിജെപി കോർ കമ്മിറ്റിയിൽ ആഞ്ഞടിച്ച് മുതിർന്ന നേതാക്കൾ
 criticism in the CPI(M) state committee
News Malayalam 24x7
newsmalayalam.com