"രാഗയ്ക്ക് സമർപ്പയാമി"; ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് കെ. സുരേന്ദ്രൻ്റെ ട്രോൾ

ഈ വർഷത്തെ ഏറ്റവും മികച്ച ട്രോളാണ് ഇതെന്നാണ് ചിലരുടെ കമൻ്റുകൾ.
B Gopalakrishnan, K Surendran, Rahul Gandhi
Published on

തിരുവനന്തപുരം: ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് രാഹുലിനെ ട്രോളി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ വോട്ട് ചോരി ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന മട്ടിലുള്ളതാണ് ഈ വീഡിയോ.

"ശ്രീ. ബി ഗോപാലകൃഷ്ണൻ്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി...," എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ കെ. സുരേന്ദ്രൻ പങ്കുവച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ട്രോളാണ് ഇതെന്നാണ് ചിലരുടെ കമൻ്റുകൾ.

B Gopalakrishnan, K Surendran, Rahul Gandhi
ഇത് 'മഹാ'പതനം; ആർജെഡിയുടെ 'കൈ' പിടിക്കാനാകാതെ കോണ്‍ഗ്രസ്; സഖ്യത്തിന് പിഴച്ചതെവിടെ?

പോസ്റ്റിന് താഴെയുള്ള കമൻ്റുകളിലും ട്രോൾപ്പൂരമാണ്. "ഇന്ന് സോഷ്യൽ മീഡിയ ഗോപാലകൃഷ്ണേട്ടൻ ഭരിക്കും", "രാഷ്ട്രീയ വിയോജിപ്പോടുകൂടി ഡാൻസിന് ലൈക്ക്", "ഇത്ര എനർജി ഉള്ള കേരളത്തിലെ അപൂർവം ബിജെപി നേതാവ്", "ഒട്ടകനൃത്തം... വൈറലാക്കി ഉള്ളി...😄" എന്നിങ്ങനെ പോകുന്നു പലരുടേയും കമൻ്റുകൾ.

B Gopalakrishnan, K Surendran, Rahul Gandhi
രണ്ട് പതിറ്റാണ്ട് കയ്യടക്കിയ കസേരയുടെ തുടര്‍ച്ച, പത്താം തവണയും ബിഹാറിന്റെ മുഖ്യനാകാന്‍ നിതീഷ് കുമാര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com