ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ല; അന്ന് അറിയില്ലല്ലോ മോശക്കാരന്‍ ആണെന്ന്: കടകംപള്ളി സുരേന്ദ്രന്‍

ഇനിയും നിരവധി അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് തള്ളിക്കളയാന്‍ ആകില്ല. ആറാഴ്ച കാത്തിരിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ല; അന്ന് അറിയില്ലല്ലോ മോശക്കാരന്‍ ആണെന്ന്: കടകംപള്ളി സുരേന്ദ്രന്‍
Published on

പത്തനംതിട്ട: ശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രത്യേകിച്ച് വിശദീകരിക്കാന്‍ ഒന്നുമില്ലെന്നും 2019 ലാണ് ക്രമക്കേട് നടന്നത് എന്നത് വാസ്തവമാണെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇനിയും നിരവധി അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് തള്ളിക്കളയാന്‍ ആകില്ല. ആറാഴ്ച കാത്തിരിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിയായിരുന്ന സമയത്ത് താന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ക്ഷണത്തോടെയാണ് പങ്കെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. പരിപാടികള്‍ക്കിടയില്‍ നല്ല വാക്ക് പറയാതെ ചീത്ത പറയാന്‍ കഴിയുമോ? ഉണ്ണികൃഷ്ണന്‍ പോറ്റി മേശക്കാരന്‍ ആണെന്ന് അന്ന് അറിയില്ലല്ലോ എന്നും കടകംപള്ളി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ല; അന്ന് അറിയില്ലല്ലോ മോശക്കാരന്‍ ആണെന്ന്: കടകംപള്ളി സുരേന്ദ്രന്‍
"പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച ചെറുപ്പക്കാരെ ഉൾപ്പെടുത്താത്തതിൽ ബുദ്ധിമുട്ടുണ്ട്": കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയുമായി വി.ഡി. സതീശൻ

നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം അന്വേഷിച്ചിട്ടില്ല ചെയ്യുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ആളുകള്‍ പുറത്തുവരിക തന്നെ ചെയ്യും. കുറ്റവാളികള്‍ക്ക് കനത്ത രക്ഷ തന്നെ ലഭിക്കും. ഭക്ത കേന്ദ്രങ്ങളില്‍ മോശം പ്രവര്‍ത്തികള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ള പ്രവര്‍ത്തനം ഉണ്ടാകും. അന്വേഷണം മുന്നോട്ടു പോകട്ടെ. പ്രതിപക്ഷ നേതാവ് ഇപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ്ങ് ഓവറിലാണ് കടകംപള്ളി വിമര്‍ശിച്ചു.

യുഡിഎഫ് മന്ത്രിമാര്‍ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളുകള്‍ എന്ന വിചാരം വെച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര ഭരണസമിതികളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ ദേവസ്വം വകുപ്പിന് അധികാരമില്ലെന്നും കടകംപള്ളി പറഞ്ഞു.

തനിക്കെതിരായ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാന്യമായി മാപ്പ് പറഞ്ഞേ മതിയാകൂ എന്നും കടകംപള്ളി വ്യക്തമാക്കി. പൊതു സമൂഹത്തിന് യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണയുമില്ല. എല്ലില്ലാത്ത നാവും കൊണ്ട് എന്തും പറയുന്ന ആളായി മാറി സതീശന്‍. സതീശനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com