കൈനകരി അനിത വധക്കേസ്; ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ

മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കൈനകരി അനിത വധക്കേസ്; ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ 
പ്രതിക്ക് വധശിക്ഷ
Published on
Updated on

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ. പുന്നപ്ര സ്വദേശി അനിത ശശിധരനെ കൊല്ലപ്പെട്ട കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രബീഷുമായുള്ള ബന്ധത്തിൽ ഗർഭിണിയായ അനിതയെ പെൺ സുഹൃത്തിൻ്റെ സഹായത്തോടെയാണ് പ്രബീഷ് കൊലപ്പെടുത്തി കായലിലെറിഞ്ഞത്.

കൈനകരി അനിത വധക്കേസ്; ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ 
പ്രതിക്ക് വധശിക്ഷ
SUPER EXCLUSIVE | "നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ.. എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം"; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ്

രണ്ടാം പ്രതിയും ഇയാളുടെ സുഹ്യത്തുമായ കൈനകരി സ്വദേശിനി രജനിയെ കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. ഇവർ മയക്കുമരുന്ന്‌ കേസിൽ പെട്ട് ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.2021 ജൂലൈ 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. അനിതയുമായി പ്രബീഷ് പ്രണയത്തിലായി. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് അതിന് തയ്യാറായില്ല.ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് യുവതിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com