കാലടി സർവകലാശാല പരീക്ഷാ വിവാദം: വിദ്യാർഥികളുടെ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി രജിസ്ട്രാർ

വിദ്യാർഥികൾ ഉന്നയിക്കുന്ന വിഷയം ന്യായമാണെങ്കിൽ അവർക്ക് വേണ്ടി പിന്നീട് പ്രത്യേകമായി പരീക്ഷ നടത്തുമെന്ന പരാമർശം വാക്കാൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി
Kalady University Examination Controversy: Registrar Files Caveat in Supreme Court Against Students' Petition
വിദ്യാർഥികളുടെ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി രജിസ്ട്രാർSource: Files
Published on: 
Updated on: 

കൊച്ചി: പരീക്ഷ എഴുതാൻ അനുമതി തേടി കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ രജിസ്ട്രാർ തടസ്സഹർജി ഫയൽ ചെയ്തു. വിദ്യാർഥികളുടെ ഹർജിയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് രജിസ്ട്രാറുടെ ആവശ്യം. കോടതി നാളെ ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് സർവകലാശാലയുടെ ഈ നീക്കം

Kalady University Examination Controversy: Registrar Files Caveat in Supreme Court Against Students' Petition
ശ്രീനാദേവി കുഞ്ഞമ്മ പ്രതി; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഫെന്നി നൈനാനെയും പ്രതി ചേർത്തു

ഇന്ന് വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുൻപാകെ എത്തിയിരുന്നു. വിദ്യാർഥികൾ ഉന്നയിക്കുന്ന വിഷയം ന്യായമാണെങ്കിൽ അവർക്ക് വേണ്ടി പിന്നീട് പ്രത്യേകമായി പരീക്ഷ നടത്തുമെന്ന പരാമർശം വാക്കാൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനുശേഷമാണ് സർവകലാശാല രജിസ്ട്രാർ തടസ്സഹർജി സമർപ്പിച്ചത്. ഏതെങ്കിലും തരത്തിൽ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കിൽ, തന്റെ ഭാഗം കൂടി കേട്ടതിനു ശേഷമേ ഉത്തരവ് നൽകാവൂ എന്നാണ് തടസ്സഹർജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.

Related Stories

''ആരാണ് ഈ അപ്പീൽ തയ്യാറാക്കിയത് ?''; ചേരാനെല്ലൂര്‍ കേസില്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം, ഹർജിക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ
സിഎംആർഎൽ-എക്സാലോജിക് കേസ്: സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് മാത്യു കുഴൽനാടൻ, സ്വീകരിച്ചത് പക്വമായ നിലപാടെന്ന് ചെന്നിത്തല
Education of Scheduled Caste students in jeopardy
അഞ്ചു വര്‍ഷത്തിനിടെ ഐഐടികളിൽ പൊലിഞ്ഞത് 53 ജീവനുകള്‍; പകുതിയിലേറെയും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവര്‍