"മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും"; നിലപാട് ആവർത്തിച്ച് കാലടി സർവകലാശാല

പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്ന് സർവകലാശാല അവകാശപ്പെട്ടു.
"മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും"; നിലപാട് ആവർത്തിച്ച് കാലടി സർവകലാശാല
Published on: 
Updated on: 

എറണാകുളം: വിദ്യാർഥികൾ മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന നിലപാട് ആവർത്തിച്ച് കാലടി സർവകലാശാല. സസ്പെൻഷനിലായ വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും, പെരുമാറ്റദൂഷ്യമാണ് സസ്പെൻഷൻ നടപടിക്ക് കാരണമെന്നും സർവകലാശാല അറിയിച്ചു. കോടതിയിൽ സമർപ്പിച്ച 4 പേജുള്ള വിശദമായ എതിർ സത്യവാങ്മൂലത്തിലാണ് സർവകലാശാല തീരുമാനം അറിയിച്ചത്.

വിദ്യാർഥികൾ മാപ്പ് പറയുക എന്നത് സിൻഡിക്കേറ്റിൻ്റെ തീരുമാനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകാതെ നടപടി പിൻവലിക്കില്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും സർവകലാശാല വ്യക്തമാക്കി.

"മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും"; നിലപാട് ആവർത്തിച്ച് കാലടി സർവകലാശാല
ബിഹാറിൽ കലക്ടറേറ്റ് ലേലം ചെയ്യുന്നു! കാരണം ഇതാണ്

16 വിദ്യാർഥികളും കുറ്റക്കാരെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ വിസിയെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നുംവിദ്യാർഥികൾ സിൻഡിക്കറ്റ് യോഗം തടസപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്യാംപസിലെ അച്ചടക്കം ഉറപ്പാക്കാനാണ് സസ്പെൻഷനെന്നും, അല്ലാതെ വ്യക്തി വൈരാഗ്യത്തിൻ്റെ ഭാഗമല്ല എന്നുമാണ് സർവകലാശാലയുടെ വിശദീകരണം.