"ചടങ്ങ് നടത്താന്‍ പണമില്ല"; ശോഭനയ്ക്ക് തൽക്കാലം ഡി ലിറ്റ് നൽകില്ലെന്ന് കാലടി സര്‍വകലാശാല

2021ലാണ് ശോഭന അടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് പ്രഖ്യാപിക്കുന്നത്.
Shobana
Published on
Updated on

കൊച്ചി: ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത സർവകലാശാല. സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിനാൽ നിലവിൽ ഡി ലിറ്റ് നൽകാൻ സാധിക്കില്ലെന്നും വൈസ് ചാൻസലർ കെ.കെ. ഗീതാകുമാരി അറിയിച്ചു.

Shobana
ബിജു മേനോൻ പ്രൊമോഷനില്‍ പങ്കെടുത്തില്ല; ലിസ്റ്റിൻ പടത്തിലെ പ്രതിഫലത്തിൽ നിന്ന് നിർമാതാവിന് പണം നൽകുമെന്ന് അസോസിയേഷൻ

2021ലാണ് ശോഭന അടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് പ്രഖ്യാപിക്കുന്നത്. സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് ശോഭനയ്ക്ക് പുറമേ ഡി ലിറ്റ് പ്രഖ്യാപിച്ചത്. സർവകലാശാലയുടെ സാമ്പത്തികനില മെച്ചപ്പെട്ടാൽ ഡി ലിറ്റ് നൽകുന്നതിനെ പറ്റി ആലോചിക്കാമെന്നും കെ.കെ. ഗീതാകുമാരി ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com