കൊച്ചി: നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച കളമശേരി സ്വദേശി പിടിയിൽ. വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന് കളയാൻ ശ്രമിച്ചതിനാണ് കളമശേരി സ്വദേശി ടോണിയെ പൊലീസ് പിടികൂടിയത്.
അങ്കമാലി സ്വദേശിയായ യുവതിയിൽ ടോണിക്ക് ജനിച്ച നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇയാൾ ഉപേക്ഷിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അവശനിലയിൽ ആയിരുന്ന കുഞ്ഞിനെ ബിനാനിപുരത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയെയും കുഞ്ഞിനേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിൻ്റെ അമ്മയും കേസിൽ പ്രതി ആണെന്ന് പൊലീസ് അറിയിച്ചു.