സർക്കാർ ജീവനക്കാരൻ ആയതുകൊണ്ട് എല്ലാം അനുസരിക്കേണ്ടിവരും; സ്ഥലംമാറ്റത്തിൽ നീരസം അറിയിച്ച് കാളിരാജ് മഹേഷ് കുമാർ

17കാരൻ്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരൻ ആയതുകൊണ്ട് എല്ലാം അനുസരിക്കേണ്ടിവരും; 
സ്ഥലംമാറ്റത്തിൽ നീരസം അറിയിച്ച് കാളിരാജ് മഹേഷ് കുമാർ
Published on: 
Updated on: 

എറണാകുളം: ചേരാനല്ലൂർ അപകടകേസിലെ 17കാരൻ്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാർ. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നത്. സ്ഥലം മാറ്റത്തിൽ സങ്കടമില്ലെന്നും, സർക്കാർ ജീവനക്കാരനായത് കൊണ്ട് എല്ലാം അനുസരിക്കേണ്ടി വരുമെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. സര്‍ക്കാരിനെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കുന്ന അപകടത്തിന് ശേഷമുണ്ടായ പൊലീസ് നടപടികള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാളിരാജ് മഹേഷ് കുമാറിനെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. പകരം ദക്ഷിണമേഖല ഐജിയായിരുന്ന ആര്‍. നിശാന്തിനി ഐപിഎസിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.

സർക്കാർ ജീവനക്കാരൻ ആയതുകൊണ്ട് എല്ലാം അനുസരിക്കേണ്ടിവരും; 
സ്ഥലംമാറ്റത്തിൽ നീരസം അറിയിച്ച് കാളിരാജ് മഹേഷ് കുമാർ
'മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം'; ബാറുകൾക്ക് കർശന നിർദേശവുമായി മന്ത്രി എം. ലിജു

ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.