കാളിരാജ് തെറിച്ചു; ആര്‍. നിശാന്തിനി സിറ്റി പൊലീസ് കമ്മീഷണറാകും

നിശാന്തിനിക്ക് പകരം പി. പ്രകാശ് ദക്ഷിണ മേഖല ഐജിയാകും.
കാളിരാജ് തെറിച്ചു; ആര്‍. നിശാന്തിനി സിറ്റി പൊലീസ് കമ്മീഷണറാകും
Published on: 
Updated on: 

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസ് വീഴ്ചയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റും. പകരം ആര്‍.നിശാന്തിനി കൊച്ചി കമ്മീഷണറാകും. നിശാന്തിനിക്ക് പകരം പി. പ്രകാശ് ദക്ഷിണ മേഖല ഐജിയാകും.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സഭയില്‍ ആവര്‍ത്തിച്ചിരുന്നു. പൊലീസിനെയും സര്‍ക്കാരിനെയും വലിയ തരത്തില്‍ പ്രതിരോധത്തിലാക്കുന്ന അപകടത്തിന് ശേഷമുണ്ടായ പൊലീസ് നടപടികള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

കാളിരാജ് തെറിച്ചു; ആര്‍. നിശാന്തിനി സിറ്റി പൊലീസ് കമ്മീഷണറാകും
'സ്‌റ്റേ ചെയ്തത് എഫ്‌ഐആര്‍ അല്ല'; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

കാളിരാജിനെ മാറ്റുന്നത് സംബന്ധിച്ച നിര്‍ദേശം നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തര മന്ത്രി നല്‍കിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഫയലില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പുവച്ചിരിക്കുന്നു.

അതേസമയം കാളിരാജിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള കാരണം മാത്രമാണ് ചേരാനല്ലൂര്‍ അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാളിരാജ് മഹേഷ് കുമാറും ആഭ്യന്തരമന്ത്രിയുടെ ഓഫീസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

News Malayalam 24x7
newsmalayalam.com