ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്ക്

''ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌ക്കാരമാണ് കാന്തപുരം മുന്നോട്ടു വെക്കുന്നത്''
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Published on

സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്ക്. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി. ഹരിദാസ്, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സയന്‍സിലെ പ്രൊഫസര്‍ ഡോ.രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌ക്കാരമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുന്നോട്ടു വെക്കുന്നത് എന്ന് ജൂറി വിലയിരുത്തി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
രാജ്യത്തെ എല്ലാവർക്കും രണ്ടുവർഷത്തെ നിർബന്ധിത പട്ടാള പരിശീലനം നൽകണം: ഗവർണർ

സാമുദായികതയും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്ന ഇക്കാലത്ത് അവ തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ സാന്നിധ്യമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടേതെന്നും ജൂറി പറഞ്ഞു.

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടും സൈമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീ നാരായണ ഗുരു മുന്നോട്ട് വെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌കാരമാണ് ശ്രീ കാന്തപുരം എ.പി. അബൂബക്കര്‍ മുന്നോട്ട് വെച്ചത്. ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ശ്രീ നാരായണ സാഹോദര്യ പുരസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പേര് നിര്‍ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com