

പാലക്കാട്: കഞ്ചിക്കോട് അഞ്ച് വയസുകാരിയെ രണ്ടാനമ്മ നേരത്തെയും ക്രൂരമായി പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ്. പെണ്‍കുട്ടിയുടെ കാലിലും കൈയ്യിലുമൊക്കെ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ടാനമ്മയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് അറിഞ്ഞു. അതേസമയം കുട്ടിയെ ആക്രമിച്ചത് പിതാവ് അറിഞ്ഞിട്ടില്ലെന്ന് പൊലീസിന് മൊഴിനല്‍കി.
കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് രണ്ടാനമ്മ ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചത്. അങ്കണവാടി അധ്യാപികയാണ് കുട്ടിക്ക് പൊള്ളലേറ്റതായി കണ്ടെത്തിയത്. ജനുവരി രണ്ടിനായിരുന്നു സംഭവം.
കഞ്ചിക്കോട് കിഴക്കേമുറിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.