

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി തന്ത്രി കണ്ഠരര് രാജീവര്. അനാരോഗ്യം കാരണമാണ് പിന്മാറുന്നത് എന്നാണ് തന്ത്രിയുടെ വിശദീകരണം.
തനിക്ക് പകരം തന്ത്രിസ്ഥാനത്തേക്ക് മകൻ കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു. തന്ത്രി കൺഠരര് രാജീവരായിരുന്നു ചിങ്ങമാസ പൂജ മുതൽ ശബരിമലയിലെ പൂജാ ചടങ്ങുകൾ നിർവഹിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് തന്ത്രി തന്നെ ആവശ്യപ്പെട്ടത്.