കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുമെന്നും തീരുമാനിച്ചതായി അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞദിവസം, വീട്ടിൽ വെച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ പീഡിപ്പിച്ചതാരാണെന്ന് അറിയില്ലെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.
ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പെൺകുഞ്ഞിനാണ് പത്താം ക്ലാസ്സുകാരി ജന്മം നൽകിയത്.