കണ്ണൂർ: ഇരിട്ടിയിൽ കളിക്കുന്നതിനിടെ വിഷപാമ്പിനെ പിടിച്ച കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടത് അത്ഭുതകരമായി. കണ്ണൂർ ഇരിട്ടി കുന്നോത്താണ് സംഭവം. മൂർഖൻ പാമ്പാണെന്ന് അറിയാതെ പാമ്പിനെ കൈകൊണ്ട് പിടിച്ച് കുട്ടികൾ കുപ്പിയിലടക്കുകയായിരുന്നു. കുട്ടികളിലൊരാൾ അമ്മയ്ക്ക് ചിത്രം അയച്ചു കൊടുത്തതോടെയാണ് വിഷപ്പാമ്പാണ് എന്ന് തിരിച്ചറിഞ്ഞത്.
അമ്മ വിവരം അറിയിച്ചതിനെ തുടർന്ന് സ്നെയിക് റെസ്ക്യൂവർ എത്തി പാമ്പിനെ കൊണ്ടുപോയി.