"കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണ്"; വിമർശനവുമായി കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നായിരുന്നു നടന്റെ പരാമർശം
കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍Source: Uma Thomas / Facebook
Published on

കണ്ണൂർ: സ്കൂള്‍ ഭക്ഷണ പരമാർശത്തില്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സരിന്‍ ശശി. ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന നടന്റെ പരമാർശത്തിലാണ് വിമർശനം.

കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണെന്നാണ് വിമർശനം. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ടതെന്നുമാണ് നടന്‍ പറഞ്ഞത്. തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ഇടപ്പള്ളി ബി.ടി.എസ്.എൽ.പി സ്കൂളില്‍ നിർവഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം. കുറ്റവാളികളെ വളർത്താനല്ല കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുന്‍ഗണന നല്‍കേണ്ടതെന്നും നടന്‍ പറഞ്ഞു.

അഡ്വ. സരിന്‍ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ

മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് .....

ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ

ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ....

നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ .....

Related Stories

No stories found.
News Malayalam 24x7
newsmalayalam.com