കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഫേക്ക് ചാറ്റ് നടത്തിയ യുവാവിനെതിരെ പരാതി നൽകി കണ്ണൂർ സ്വദേശി. മുഖ്യമന്ത്രി ചെയ്യുന്ന രീതിയിൽ ഫേക്ക് ചാറ്റുകൾ നിർമിച്ച് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രരിപ്പിക്കുന്നവെന്നാണ് പരാതിയിൽ പറയുന്നത്. ഷാഹുൽ ഹമീദ് എന്നയാൾക്കെതിരെയാണ് സിപിഐഎം പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്.
ഷാഹുൽ ഹമീദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ അടൂർ സ്വദേശി വൈഷ്ണവ് പി. എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. സ്ക്രീൻ റെക്കോഡ് വീഡിയോ ഉൾപ്പെടെയുള്ള തെളിവുകളും ലഭ്യമാണെന്ന് പരാതിക്കാരൻ പറയുന്നു.
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ അശ്ലീല ചാറ്റുകളാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.'ഷാഹുൽ ഹമീദ്' എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് പോസ്റ്റ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് വൈഷ്ണവ് പരാതി നൽകിയത്