പ്ലാറ്റ്‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്‌തു; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

ആർപിഎഫ് ഉദ്യോഗസ്ഥനെ യുവാവ് അടിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു
kannur
കണ്ണൂർ റെയിൽവേ സ്റ്റേഷൻ Source: News Malayalam 24x7
Published on

കണ്ണൂർ: പ്ലാറ്റ്‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആക്രമണം നേരിട്ടത്.

kannur
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് തടവുകാരൻ രക്ഷപ്പെട്ടു; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

പ്ലാറ്റ്‌ഫോമിൽ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിന് പിന്നാലെ യുവാവ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ അടിക്കുകയും കടിക്കുകയും ചെയ്ത മമ്പറം സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. അക്രമി ഉദ്യോഗസ്ഥൻ്റെ കയ്യിലുള്ള ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com