സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; സ്വന്തം മണ്ണില്‍ അടിപതറി തൃശൂര്‍ രണ്ടാം സ്ഥാനത്ത്

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 495 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 534 പോയിന്റുകളുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്
സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; സ്വന്തം മണ്ണില്‍ അടിപതറി തൃശൂര്‍ രണ്ടാം സ്ഥാനത്ത്
Published on
Updated on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇക്കുറി കപ്പെടുത്ത് കണ്ണൂര്‍. 1028 പോയിന്റുകളുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ തൃശൂര്‍ ഇക്കുറി 1023 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.

നിരവധി തവണ ചാമ്പന്യന്മാരായിരുന്ന കോഴിക്കോട് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1017 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് ആണ് 1013 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; സ്വന്തം മണ്ണില്‍ അടിപതറി തൃശൂര്‍ രണ്ടാം സ്ഥാനത്ത്
കലോത്സവത്തിൻ്റെ നിറം കെടാതെ കാത്തവർ; ആരവങ്ങൾക്ക് അപ്പുറം വെളിച്ചം തെളിയുന്ന വേദിക്ക് പിന്നിൽ ശബ്ദമില്ലാതെ പണിയെടുത്തവർ

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 495 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 534 പോയിന്റുകളുമായാണ് കണ്ണൂര്‍ 1028 പോയിന്റ് നേടിയത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; സ്വന്തം മണ്ണില്‍ അടിപതറി തൃശൂര്‍ രണ്ടാം സ്ഥാനത്ത്
കലാപൂരത്തിന് ഇന്ന് കൊടിയിറങ്ങും, സമാപന സമ്മേളനം വൈകിട്ട്; മോഹൻലാൽ മുഖ്യാഥിതി

ഇന്ന് നാല് മണിക്ക് പാറമേക്കാവിന് എതിര്‍വശത്തുള്ള തേക്കിന്‍കാട് മൈതാനത്തെ ഒന്നാം വേദിയിലാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മോഹന്‍ലാലും മന്ത്രി വി ശിവന്‍കുട്ടിയും ചേര്‍ന്നായിരിക്കും സ്വര്‍ണക്കപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com