കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ബ്രഹ്മദത്തന് തന്ത്രിയാകാൻ മതിയായ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി.
Kantarar Brahmadatta, Sabarimala Thantri
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി
Published on
Updated on

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിശ്ചയിച്ചു. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് തന്ത്രി രാജീവ്‌രുടെ മകനായ ബ്രഹ്മദത്തനെ നിയമിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ചുമതല ഒഴിയുകയാണെന്നും പകരം മകനെ തന്ത്രിയാക്കണമെന്നും അറിയിച്ച് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.

ഈ കത്തിനൊപ്പം ശബരിമല തന്ത്രിയാവാൻ ബ്രഹ്മദത്തന് മതിയായ യോഗ്യതയുണ്ടെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനം. ബ്രഹ്‌മദത്തനെ തന്ത്രിയായി നിശ്ചയിച്ച കാര്യം ബോർഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കും.

Kantarar Brahmadatta, Sabarimala Thantri
"കരാർ നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പേരിൽ"; വീണയെ കുരുക്കിലാക്കി ശശിധരൻ കർത്തയുടെ മൊഴി

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് തന്ത്രി സ്ഥാനം ഒഴിയാൻ കണ്ഠര് രാജീവര് കത്ത് നൽകിയത്. ചിങ്ങം ഒന്നിന് കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും.

Kantarar Brahmadatta, Sabarimala Thantri
"ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി"; രേഖ ഉണ്ടെങ്കിൽ കാണിച്ചു കൊള്ളട്ടെയെന്ന് പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com