പ്രസംഗം വേറെ പ്രവൃത്തി വേറെ... വിവാദം കത്തുന്നതിനിടെ കാന്തപുരം സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്ത്, വിമർശനം ശക്തം

അതേസമയം മന്ത്രിമാരായ എൻ.ഷംസുദ്ദീനും, കെ.എം.ഷാജിയും വിവാദ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി
പ്രസംഗം വേറെ പ്രവൃത്തി വേറെ... വിവാദം കത്തുന്നതിനിടെ കാന്തപുരം സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്ത്, വിമർശനം ശക്തം
Published on
Updated on

കോഴിക്കോട്:സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങാതെ വീട്ടിൽ ഒതുങ്ങിയിരിക്കണമെന്ന പ്രസ്താവനയിൽ വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ വിദേശത്ത് സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്ത്. ഈജിപ്തിൽ നടന്ന സമ്മേളനത്തിലാണ് കാന്തപുരം വനിതകൾക്കൊപ്പം വേദിയിലെത്തിയത് മർക്കസ് നോളജ് സിറ്റി പരിപാടിയിലും സ്ത്രീകൾ വേദിയിലെത്തിയിരുന്നു. അതേസമയം കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ വിവിധ തുറകളിൽ നിന്ന് വിയോജിപ്പും പ്രതിഷേധവും തുടരുകയാണ്.

പ്രസംഗം വേറെ പ്രവൃത്തി വേറെ... വിവാദം കത്തുന്നതിനിടെ കാന്തപുരം സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്ത്, വിമർശനം ശക്തം
ആനിനെ കുത്തിക്കൊന്നു, ശേഷം അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തി; കാലിഫോർണിയയിലെ യുവതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ

നബിദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ഹുബ്ബുൽ റസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവന. സ്ത്രീകൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കണമെന്നും പൊതുവേദിയിൽ വരരുത് എന്നുമുള്ള പഴയ നിലപാട് ഒരിടവേളയ്ക്ക് ശേഷം കാന്തപുരം ആവർത്തിച്ചതോടെ വലിയ വിവാദത്തിനും തീപിടിച്ചു. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കേണ്ടവരാണെന്ന അഭിപ്രായം ആധുനിക സമൂഹത്തിന് നിരക്കാത്ത കടുത്ത സ്ത്രീവിരുദ്ധതയായിത്തന്നെ കണ്ട് വലിയ വിയോജിപ്പും പ്രതിഷേധവും അമർഷവും ഉയർന്നു. ഇതിനിടെയാണ് സ്ത്രീകൾക്കൊപ്പം കാന്തപുരം തന്നെ വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നത്.

ഈജിപ്തിൽ നടന്ന സമ്മേളനത്തിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. തീർന്നില്ല, എപി സുന്നി വിഭാഗത്തിൻ്റെ മർക്കസ് നോളജ് സിറ്റി പരിപാടിയിൽ കാന്തപുരത്തിൻ്റെ മകനും നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ ഹക്കീം അസ്ഹരിയും സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നു. നോളജ് സിറ്റിയുടെ ക്ലൈമറ്റ് കോൺഫറൻസിൽ നിന്നുള്ളചിത്രമാണിത്. പരിപാടിയുടെ സദസിലും നിറഞ്ഞ സ്ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ, സിപിഐഎം നേതാക്കളായ പി.കെ.ശ്രീമതി, എ.എൻ.ഷംസീർ തുടങ്ങിയവർ കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു. മന്ത്രിമാരായ എൻ.ഷംസുദ്ദീനും കെ.എം.ഷാജിയും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത നിലപാടാണ് കാന്തപുരത്തിൻ്റേതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. കേരളത്തിലെ സ്ത്രീകൾ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണോ എന്ന ചോദ്യത്തിന് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി നേർപ്പിച്ചു.സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് വിജയിച്ചത്. അത് കാലത്തിൻറെ മാറ്റമാണ്, എല്ലാവരും മനസ്സിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.

പ്രസ്താവനയോട് യോജിപ്പില്ല, പക്ഷേ കാന്തപുരത്തിന് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പരാമർശത്തിന് എതിരെ സിപിഐഎം നേതാവ് പി.കെ.ശ്രീമതി ആഞ്ഞടിച്ചു. സ്ത്രീകളെ തരം താഴ്ത്തുന്ന പ്രസ്താവനയാണ് കാന്തപുരത്തിൻ്റേത്. ഈ അധിക്ഷേപത്തെ എതിർക്കാതിരിക്കാൻ സ്ത്രീകൾക്കാകില്ലെന്നും അവർ പറഞ്ഞു. സാധാരണ രീതിയിൽ കാന്തപുരം ഇങ്ങനെയൊന്നും പറയാറില്ലെന്നും ആരുടെയോ സമ്മർദ്ദത്തിൽ പറഞ്ഞതാകാമെന്നും ശേഷം ശ്രീമതിയും നേർപ്പിച്ചു. സിപിഐഎം നേതാവ് എൻ.ഷംസീറും കാന്തപുരത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ചു. മതപണ്ഡിതർ സമൂഹത്തെ പുറകോട്ട് നയിക്കരുത് എന്നായിരുന്നു പേരെടുത്ത് പറയാതെ ഷംസീറിൻ്റെ വിമർശനം.

കാന്തപുരത്തെ അതിനിശിതമായി വിമർശിച്ച് ദീപിക ദിനപ്പത്രം എഡിറ്റോറിയൽ എഴുതി. പുരുഷാധി​പ​ത്യ​ത്തി​ന്‍റെ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ടാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ സ്ത്രീ​ക​ൾ ധി​ക്കരി​ക്ക​ണം. ഇത്തരം വില​ക്കു​ക​ൾ പുറപ്പെടുവിക്കുന്ന പു​രു​ഷ​ന്മാ​ർ ആ​ധു​നി​ക ​സമൂഹത്തി​ന് സ്വീ​കാ​ര്യർ ആകരുത്. സ്ത്രീകൾ പാടട്ടെ, പ്രസംഗിക്കട്ടെ, നൃത്തം ചെയ്യട്ടെ, ഭരിക്കട്ടെ എന്നും ദീപിക ലേഖനത്തിൽ പറയുന്നു. അതേസമയം മന്ത്രിമാരായ എൻ.ഷംസുദ്ദീനും, കെ.എം.ഷാജിയും വിവാദ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഇസ്‌ലാം മതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച തനിക്ക് സമുദായ കാര്യങ്ങളിൽ നിലപാടുകൾ വ്യക്തമാക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കാന്തപുരത്തിൻ്റെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവന.

News Malayalam 24x7
newsmalayalam.com