ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കണം: കാന്തപുരം മുസ്‌ലിയാർ

പെരുന്നാളിലെ സത്കർമങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കൗമാരക്കാർ അടക്കമുള്ള പുതുതലമുറയെ പങ്കുചേർക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളിൽ മത്സരിക്കുകയും വേണമെന്നും ഉസ്താദ് ഓർമിപ്പിച്ചു.
Kanthapuram A. P. Aboobacker Musliyar
കാന്തപുരംSource: Facebook
Published on
Updated on

കോഴിക്കോട്: ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തിൽ പ്രധാനമാണെന്നും കാന്തപുരം മുസ്‌ലിയാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യർക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാർഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചു. പെരുന്നാളിലെ സത്കർമങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കൗമാരക്കാർ അടക്കമുള്ള പുതുതലമുറയെ പങ്കുചേർക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളിൽ മത്സരിക്കുകയും വേണമെന്നും ഉസ്താദ് ഓർമിപ്പിച്ചു.

Kanthapuram A. P. Aboobacker Musliyar
"പിന്തുണച്ചവർക്ക് നന്ദി"; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ച് വീണാ നായരും ലക്ഷ്മി പ്രിയയും

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം:

വിശുദ്ധിയുടെ ആഘോഷമാണ് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തിൽ പ്രധാനമാണ്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. ഫിത്വർ സകാത്ത് ഉൾപ്പെടെയുള്ള നിർബന്ധ കർമങ്ങൾക്കൊപ്പം കുടുംബ സന്ദർശനം, ദാന ധർമം, അയൽപക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും പാവപ്പെട്ടവർക്കും രോഗികൾക്കും വിധവകൾക്കും കാരുണ്യമെത്തിക്കാനും പെരുന്നാൾ ദിവസം ഉത്സാഹിക്കണം.

പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യർക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാർഥിക്കണം. പെരുന്നാളിലെ സത്കർമങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കൗമാരക്കാർ അടക്കമുള്ള പുതുതലമുറയെ പങ്കുചേർക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളിൽ മത്സരിക്കുകയും വേണം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവൃത്തികൾ ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തട്ടിപ്പുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യണം. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ.

Kanthapuram A. P. Aboobacker Musliyar
ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com