സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചർച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി

മധ്യസ്ഥത വഹിക്കാൻ മുസ്ലീം ലീഗ് വേണ്ടെന്നും അസ്ഹരി...
സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചർച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സുന്നി ഐക്യ ആഹ്വാനത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം. ഐക്യ ആഹ്വാനം ഇരു സംഘടനകളും ചർച്ച ചെയ്യുമെന്നും നേരത്തേയും ഐക്യത്തിന് ശ്രമിച്ചിരുന്നതായും സമസ്ത എപി വിഭാഗം നേതാവ് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു. മധ്യസ്ഥത വഹിക്കാൻ മുസ്ലീം ലീഗ് വേണ്ടെന്നും വ്യവസായി എം.എ. യൂസഫലിയെ പോലെയുള്ളവരാണ് മധ്യസ്ഥതക്ക് ഉചിതമെന്നും അസ്ഹരി പറഞ്ഞു.

കഴിഞ്ഞ ദിവസം സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്തത്. സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നിസംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നാണ് ജിഫ്രി തങ്ങള്‍ ക്ഷണിച്ചത്. സമസ്തയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാൽ, സമസ്തയുടെ പോഷക സംഘടനകളും കീഴ്ഘടകങ്ങളും മാതൃസംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചർച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി
ആർജെഡി യുഡിഎഫിൽ എത്തിയാൽ കൂത്തുപറമ്പിൽ ലീഗ് മാറിക്കൊടുക്കും? പകരം തളിപ്പറമ്പ് നൽകിയേക്കും

മുസ്ലീം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സമസ്തയെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമസ്ത വിളിച്ചപ്പോൾ സമുദായം കാസർഗോഡ് വന്നു, സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാൽ സമുദായം പോകുകയും ഇല്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com