EXCLUSIVE | "വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാൻ ശ്രമിക്കുന്നു, പ്രസ്താവന അപകടം ചെയ്യും"; വിമർശിച്ച് കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തിൽ നിന്നും പിന്മാറിയെന്നയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനയെ വിമർശിച്ച് കാന്തപുരം വിഭാഗം.
SYS state general secretary Rahmatullah Saqafi Elamaram criticize VD Satheeshan
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫിയും.Source: Facebook/ VD Satheeshan, Rahmatullah Saqafi Elamaram
Published on

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തിൽ നിന്നും പിന്മാറിയെന്നയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനയെ വിമർശിച്ച് കാന്തപുരം വിഭാഗം. സതീശൻ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ഈ പ്രസ്താവന അപകടം ചെയ്യുന്നതാണെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി പറഞ്ഞു.

"ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തിൽ നിന്നും പിന്മാറിയെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദം തെറ്റാണ്. വി.ഡി. സതീശൻ്റെ പ്രസ്താവന അപകടം ചെയ്യുന്നതാണ്. നിലപാട് മാറിയതായി ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ചിട്ടില്ല. വെൽഫെയർ പാർട്ടിയേയും പിഡിപിയേയും ഒരു പോലെ കാണാനാകില്ല. എം.വി. ഗോവിന്ദൻ പിഡിപിയെ പീഡിത വിഭാഗം എന്ന് പറഞ്ഞത് മഅദനിയെ ഓർത്താണ്. നിലമ്പൂരിൽ നിലപാട് കാന്തപുരം വിഭാഗത്തിൻ്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകും," റഹ്മത്തുള്ള സഖാഫി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com