ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക സർക്കാർ; ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

ബംഗളൂരു വിധാൻ സൗധയിൽ എത്തിയാണ് ഡി.കെ. ശിവകുമാറുമായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.
Karnataka government supports Operation Toofan
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക സർക്കാർ
Published on
Updated on

ബംഗളൂരു: ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി.ക ശിവകുമാർ. ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡി.കെ ശിവകുമാർ ഉറപ്പുനൽകി. ബംഗളൂരു വിധാൻ സൗധയിൽ എത്തിയാണ് ഡി.കെ. ശിവകുമാറായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

Karnataka government supports Operation Toofan
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ വ്യക്തത വരുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്

എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ 10 ന് ചേരും.

Karnataka government supports Operation Toofan
അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
News Malayalam 24x7
newsmalayalam.com